KNMS Kerala News – Latest Announcements, Events & Press Releases
Stay updated with the latest news, events, and press releases from Kerala Nadar Mahajana Sangham (KNMS).
__________________________________________________________________
50-ാമത് കാമരാജ് നാടാർ ചരവാര്‍ഷികം ആചരിച്ചു
തിരുവനന്തപുരം : ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രീയക്കാരനും, 1954 മുതൽ 1963 വരെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജ് നാടാരുടെ
(1903–1975) 50-ാമത് ചരമവാര്‍ഷികം ആചരിച്ചു. കണ്ണറ വിളയിലുള്ള അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയിൽ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറന്‍സും ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യൻ
നാഷണൽ കോൺഗ്രസ് പ്രസിഡന്റ് പദവി അലങ്കരിക്കുകയും രാഷ്ട്രീയത്തിലെ "കിംഗ് മേക്കർ" എന്ന ഖ്യാതിക്കും, വിദ്യാഭ്യാസത്തിന് നൽകിയ ശ്രദ്ധേയമായ
സംഭാവനകൾക്കും ദേശീയ തലത്തിൽ അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുന്നു.
കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി അഡ്വ: എം.എച്ച് ജയരാജൻ, വൈസ് പ്രസിഡന്റ് ബാലരാമപുരം മനോഹര്‍, സി.ജോണ്‍സന്‍, അഡ്വ: കെ.എം.പ്രഭകുമാര്‍,വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്, ട്രഷറര്‍ ആർ.പി ക്ലിന്റ്, സൂരജ് കെ.പി, ജയരാജന്‍ നെയ്യാറ്റിന്‍കര, സത്യരാജ് നെയ്യാറ്റിന്‍കര, വിജോദ്.ആര്‍, കെ.കെ അജയലാൽ, ജിതിൻ ലോറന്‍സ്, എന്നിവർ പങ്കെടുത്തു.
കെ.എൻ.എം.എസ് ഗാന്ധി ജയന്തി ആഘോഷിച്ചു
തിരുവനന്തപുരം: രാഷ്ട്രപിതാവും സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകവുമായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തി കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്) രാജ്യത്തോടും ആഗോള സമൂഹത്തോടും ഒപ്പം പങ്കുചേര്‍ന്നു ആചരിച്ചു. തിരുവനന്തപുരത്തെ ഗാന്ധിസ്മാരക വളപ്പിലെ പ്രതിമയില്‍ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറന്‍സും ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി. ലോകമെമ്പാടും ഗാന്ധിജയന്തി 'അന്താരാഷ്ട്ര അഹിംസ ദിനമായി' ആഘോഷിക്കുന്ന ഈ ദിവസത്തില്‍ ഗാന്ധിജിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് സത്യത്തിന്റെയും അഹിംസയുടെയും തത്വങ്ങളിൽ സ്വയം സമർപ്പിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണമെന്ന് ഡോ.ജെ.ലോറന്‍സ് ഉദ്ബോധിപ്പിച്ചു. ഈ അവസരത്തിൽ കെ.എൻ.എം.എസ് ശാഖകള്‍ തോറും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി അഡ്വ: എം.എച്ച് ജയരാജൻ, വൈസ് പ്രസിഡന്റ്മാരായ ബാലരാമപുരം മനോഹര്‍, സി.ജോണ്‍സന്‍, അഡ്വ: കെ.എം.പ്രഭകുമാര്‍,വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്, ട്രഷറര്‍ ആർ.പി ക്ലിന്റ്, സൂരജ് കെ.പി, ജയരാജന്‍ നെയ്യാറ്റിന്‍കര, സത്യരാജ് നെയ്യാറ്റിന്‍കര, വിജോദ്.ആര്‍, കെ.കെ അജയലാൽ, ജിതിൻ ലോറന്‍സ്, എന്നിവർ പങ്കെടുത്തു.
നാടാർ സംയുക്ത സമിതി സായാഹ്ന ധര്‍ണ നടത്തി
തിരുവനന്തപുരം : നാടാർ സംയുക്ത സമിതി വിഴിഞ്ഞം എര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം മുക്കോല ജംഗ്‌ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. നാടാർ സംയുക്ത സമിതി കോവളം നിയോജകമണ്ഡലം പ്രസിഡൻ്റ് പുലിയൂർക്കോണം ഷാജി അധ്യക്ഷത വഹിച്ചു. ഒരു ജാതിക്ക് ഒരു സംവരണം, നാടാർ സമുദായത്തിന് ഉദ്യോഗസംവരണം വർദ്ധിപ്പിച്ചു 10% ആക്കുക, പ്രത്യേക പട്ടികയായി സമുദായത്തിന് ഏഴ് ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കുക, അയ്യാ വൈകുണ്ഠസ്വാമികളുടെ സ്മരണാർത്ഥം സ്മൃതിമന്ദിരം നിർമിക്കുക, നാടാർ കമ്മീഷൻ റിപ്പോർട്ട് ഉടന്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇതുവരെയും പരിഹാരം കാണാതെ സര്‍ക്കാര്‍ നാടാർ സമുദായത്തെ വഞ്ചിക്കുന്നതായി സംയുക്ത സമിതി ആരോപിച്ചു.
നാടാർ സർവ്വീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ മുഖ്യപ്രഭാഷണം നടത്തി. വി.എസ്.ഡി.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കോട്ടുകാൽക്കോണം സുനിൽ,എൻ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് കാഞ്ഞിരംകുളം സുദർശനൻ,വി.എസ്.ഡി.പി സംസ്ഥാന പ്രസിഡൻ്റ് കള്ളിക്കാട് ശ്യാം ലൈജു, കെ.എൻ.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ: കെ.എം.പ്രഭകുമാർ,സി.ജോണ്‍സണ്‍,കോളിയൂർ വിജയൻ നാടാർ, നെയ്യാറ്റിന്‍കര സത്യരാജന്‍ , തെന്നൂർക്കോണം എൻ.ഗോപാലകൃഷ്ണൻ, മുക്കോല ആർ.ചന്ദ്രൻ, തുടങ്ങിയ നേതാക്കൾ സംസാരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ