സേനാപതി/ദളപതി അനന്തപട്മാനാഭാന്‍ നാടാര്‍-ANANDA PADMANABHAN - കേരള നാടാര്‍ മഹാജന സംഘം (KNMS)

Kerala Nadar Mahajana Sangham (KNMS) established in 1964, is a registered charitable organization committed to uplifting and empowering the Nadar community, through education programs social welfare schemes and community development initiatives. കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്.) 1964-ൽ സ്ഥാപിതമായ ഒരു രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സംഘടനയാണ്. സമുദായ ക്ഷേമം,വിദ്യാഭ്യാസം, സാമുദായിക വികസനം എന്നിവയിലൂടെ നാടാർ സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി നിരന്തരം പ്രവർത്തിക്കുന്നു.

****05/64 **** கேரள நாடார் மகாஜன சஙகம் (கெ .என் .எம் .எஸ் )

KERALA NADAR MAHAJANA SANGHAM (KNMS)
केरला नाडार महाजन संघम (के I एन I एम् I एस)
Website : www.knmskerala.org/ [email: knmskeralaho@gmail.com]/ ( Phone HO : 0471-2995924,91- 8590357041)
Regn No : 05/64, HO - Kunjukrishnan Nadar Memorial Building,Vazhuthacaud, Thiruvananthapuram,Kerala,India - 695014

തിരഞ്ഞെടുത്ത പോസ്റ്റ്

കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്) നാടാര്‍ ജനതയുടെ സംരക്ഷക സംഘടന

കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്),നാടാര്‍ സമുദായ ഐക്യം , പുരോഗതി , സമൂഹ സേവനം എന്നിവയുടെ പ്രതീകമാണ്. മുന്‍ സൈനികനും കമ്മ്യൂണിറ്റി ഡവലപ്മെന്‍...

സേനാപതി/ദളപതി അനന്തപട്മാനാഭാന്‍ നാടാര്‍-ANANDA PADMANABHAN

 


സേനാപതി/ദളപതി അനന്തപട്മാനാഭാന്‍ നാടാര്‍

1698-ല്‍ കന്യാകുമാരി ജില്ലയില്‍   നാടാര്‍  കുലത്തില്‍  ശ്രീ താണു മാലയ പെരുമാൾക്കും  ശ്രീമതി ലക്ഷ്മി ദേവിക്കും ജനിച്ച ഒരു അസാമാന്യ ധീരനും രാജ്യസ്നേഹിയും രാജഭക്തനും ആയിരുന്നു ദളപതി അനന്തപട്മാനാഭാന്‍ നാടാര്‍. വിവാഹപ്രായത്തില്‍ അമ്മാവന്റെ മകള്‍ ആയ പാർവ്വതി യെ വിവാഹം കഴിച്ചു.  അതില്‍ ഒരു പുത്രന്‍ ഉണ്ടാവുകയും അയ്യന്‍ പെരുമാള്‍ എന്ന് നാമകരണം ചെയ്തു. ഭാര്യ  അകാലത്തില്‍ മരണപ്പെടുകയും ശിഷ്ട ജീവിതം ബ്രഹ്മചാര്യായി  രാജ്യത്താകമാനം നടന്നു നാടാർ വംശത്തിനായി ആയോധനകലകൾ അഭ്യസിപ്പിക്കുന്ന ഗുരുവായി.

ദേശ വ്യാപകമായി തിരുവിതാംകൂറില്‍ 108 ആയോധന കളരിസംഘങ്ങൾ സ്ഥാപിക്കുകയും കായിക-ആയോധന അഭ്യാസങ്ങൾ  യുവാക്കളെ പരിശീലിപ്പിക്കുകയും ചെയ്തു.  അദ്ദേഹത്തിന്റെ അഭ്യാസ മികവും അറിവും,മർമ്മ വിദ്യയും  അന്നത്തെ യുവരാജാവായി അനിഴം തിരുനാളിനു അഭ്യസിപ്പിച്ചിട്ടുണ്ട്. 

മാർത്താണ്ഡ വർമ്മയുടെ  ആരാധകനായിരുന്നു   അദ്ദേഹം. ഒരിക്കൽ  എട്ടു വീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ കുഞ്ഞുകൂട്ടം പട മാങ്കോട്ട് ആശാന്റെ വീട്ടിൽ  മാർത്താണ്ട വർമ്മ ഉണ്ടെന്നു കരുതി ആക്രമിച്ചു തീവെയ്പ്പ് നടത്തിയപ്പോൾ പ്രതിരോധിച്ചു തോൽപിച്ചു ഓടിച്ചത് അനന്ത പദ്മനാഭന്റെ നേതൃത്വത്തിൽ ഉള്ള നാടാർ സൈന്യം ആയിരുന്നു.

യുദ്ധത്തിൽ ജീവഭയത്താൽ നെയ്യാറ്റിന്കരയിലെത്തിയ മാർത്താതാണ്ഡവർമ്മയെ അമ്മച്ചിപ്ലാവിൽ ഒളിപ്പിച്ച് ഭ്രാന്തൻ ചാന്നാനായി അഭിനയിച്ചു രക്ഷിച്ചതും അനന്തപദ്മനാഭൻ തന്നെയായിരുന്നു.തമ്പിമാരുമായുള്ള പോരിൽ വർമ്മയ്ക്ക് മേധാവിത്വം നൽകിയ കൽക്കുളം കോട്ട യുദ്ധം നയിച്ചതും അനന്തപദ്മനാഭൻ നാടാർ ആയിരുന്നു. തമ്പിമാരുമായുള്ള പോരിൽ മാർത്താണ്ഡ വർമ്മയ്ക്ക് മേധാവിത്വം നൽകിയ കൽക്കുളം കോട്ട യുദ്ധം നയിച്ചതും അനന്തപദ്മനാഭൻ നാടാർ ആയിരുന്നു.  1729 ൽ മാർത്താതാണ്ഡവർമ്മ രാജ്യാധികാരം നേടിയതോടെ അനന്തൻ വലിയ പടത്തലവൻ അഥവാ ദളപതി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. മാർത്താണ്ഡ വർമ്മയെ തെക്കൻ കേരളത്തിലെ പ്രബലനാക്കി മാറ്റിയ കായംകുളം യുദ്ധം നയിച്ചത് അനന്തപദ്മനാഭൻ നാടാരും, രണ കീർത്തി ചേകവർ എന്ന ഈഴവ സൈന്യാധിപനും കൂടിയാണ്.

കൊളച്ചൽ യുദ്ധം 1741 ഓഗസ്റ്റ് 10 നു  ഇന്ത്യൻ രാജ്യമായ തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്നു. 1741 ഓഗസ്റ്റ് 10-ന് മാർത്താണ്ഡ വർമ്മ രാജാവിന്റെ സൈന്യം അഡ്മിറൽ യൂസ്റ്റാച്ചിയസ് ഡി ലാനോയുടെ നേതൃത്വത്തിലുള്ള  ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ചരിത്ര പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ വർമ്മയുടെ സൈന്യത്തെ നയിച്ചതും അനന്തപദ്മനാഭൻ നാടാർ ആയിരുന്നു.

അനന്തപദ്മനാഭൻ നാടാരെ  1750 സെപ്റ്റംബർ 13 നു തിരുവട്ടാറിൽ വെച്ചു ആഹാരത്തിൽ വിഷം ചേർത്ത് മയക്കിയ ശേഷം കുട്ടൻ എന്ന നാടാർ സമുദായത്തിൽ പെട്ട ഒരുവനെ കൊണ്ട് തന്നെ അനന്തപദ്മനാഭനെ വെട്ടി കൊല്ലിക്കുകയായിരുന്നു അന്നത്തെ  സവർണ്ണ പ്രമാണിമാർ.  രാമയ്യൻ ദളവ എന്ന നീച ദളവ ആണ് ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.അനന്ത പദ്മനാഭന്റെ മരണത്തോടെ നിശേഷം തകർന്ന മാർത്താണ്ഡ വർമ്മ 1950 ജനുവരി 19 നു രാജ്യത്തെ പദ്മനാഭ സ്വാമിക്ക് മുന്നിൽ തൃപ്പടിദാനമായി സമർപ്പിക്കുകയായിരുന്നു.

തികഞ്ഞ രാജ്യ സേന്ഹിയും നിസ്വാർഥ സേവകനും ആയിരുന്നു ദളപതി അനന്തപദ്മനാഭൻ നാടാർ.  അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തിന്റെയും രാജ സേവനത്തിന്റെയും പ്രതീകമായി തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ഗ്രൗ ണ്ടിനു കുളച്ചൽ സ്റ്റേഡിയം എന്ന് നാമകരണം ചെയ്യുകയും അദ്ദേഹത്തിന്റെ ദീർഘകായ  പ്രതിമ സ്മരണാർദ്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

-0-



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

7% വിദ്യാഭ്യാസ സംവരണം - നാടാർ സംയുക്ത സമിതി - അവകാശ സമരം - II (26/11/2024) (ക്ലിക്ക് ഫോട്ടോ )

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024
കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024 ബഹു: കേരളാ ഗവ: രെജിസ്ട്രേഷൻ ,മ്യൂസിയ പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും കേരള നാടാര്‍ മഹാജന സംഘം (KNMS) സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ ലോറന്‍സ് അവര്‍കള്‍ സ്വീകരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ. ലോറന്‍സ് “ഭാരത്‌ സേവക് സമാജ് ദേശീയ അവാര്‍ഡ് ” സ്വീകരിക്കുന്നു.

KNMS വിദ്യോത്സവം 2024 സിനിമാ നടന്‍ ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (Click photo to download)

ബഹുമാനപ്പെട്ട KNMS സംസ്ഥാന പ്രസിഡൻ്റിൻറെ സമുദായത്തോടുള്ള അഭ്യര്‍ത്ഥന

ബഹുമാനപ്പെട്ട KNMS സംസ്ഥാന  പ്രസിഡൻ്റിൻറെ സമുദായത്തോടുള്ള  അഭ്യര്‍ത്ഥന

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറിയോടൊപ്പം RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

KNMS   സംസ്ഥാന   പ്രസിഡന്‍റ്   സെക്രട്ടറിയോടൊപ്പം  RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

Kamarajar - The King Maker Who Went Unnoticed | Keerthi History

അനന്ദപദ്മനാഭൻ നാടാർ ചരിത്രംDalapathy Anantha Badmanabhan Nadar